ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ധനമന്ത്രി അബ്ദുൽ വഹാബ് മുഹമ്മദ് അൽ റാഷിദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range എം.എ. യൂസുഫലി കുവൈത്ത് മന്ത്രിമാരുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസുഫലി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ധനമന്ത്രി അബ്ദുൽ വഹാബ് മുഹമ്മദ് അൽ റാഷിദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിന് അനുബന്ധമായായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശി സമൂഹത്തിന് നൽകുന്ന കരുതലിനും പിന്തുണക്കും സുസ്ഥിരതയും മികച്ച വ്യാപാര പരിതസ്ഥിതിയും ഉറപ്പുവരുത്തുന്നതിനും കുവൈത്ത് ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.