ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് അൽ റായിലെ ലുലു ഔട്ട്ലറ്റിൽ നടി മഹിമ നമ്പ്യാർ, മാസ്റ്റർഷെഫ് ഫെയിം ഗുർകിരാത് സിങ്, അറബ് ഷെഫ് മോണ മാബ്രെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഭക്ഷണപ്രേമികൾക്ക് രുചിയുടെ ഉത്സവമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി രണ്ടാഴ്ച നീളുന്നതാണ് ഫെസ്റ്റിവൽ. അൽ റായിലെ ലുലു ഔട്ട്ലെറ്റിൽ ഫെസ്റ്റ് ദക്ഷിണേന്ത്യൻ നടി മഹിമ നമ്പ്യാർ, മാസ്റ്റർഷെഫ് ഫെയിം ഗുർകിരാത് സിങ്, അറബ് ഷെഫ് മോണ മാബ്രെ എന്നിവർ ചേർന്ന് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെന്റ് ഉന്നത പ്രതിനിധികളും സ്പോൺസർമാരുടെയും പങ്കെടുത്തു.
ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി കേക്ക് മുറിക്കുന്നു
ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന രുചികളും പാചകപ്രദർശനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.ബിരിയാണി, കേക്ക്, സ്ട്രീറ്റ് ഫുഡ്, ഹെൽത്തി ബൈറ്റ്സ് തുടങ്ങി ഇരുപതിലധികം തീം കൗണ്ടറുകൾ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി ഷെഫുമാരുടെ തത്സമയ പാചക ഷോകൾ, ഇന്ററാക്ടീവ് സെഷനുകൾ, കുടുംബങ്ങൾക്കായി വിവിധ മത്സരങ്ങൾ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമാകും.
പലചരക്ക് സാധനങ്ങൾ, പഴങ്ങളും പച്ചക്കറികളും, മാംസം മത്സ്യ ഇനങ്ങൾ, ശീതീകരിച്ച പാലുൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷ്യ വിഭാഗങ്ങളിലും അതിശയകരമായ ഓഫറുകളും കിഴിവുകളും ഈ കാലയളവിൽ ലഭിക്കും. കുവൈത്തിലെ ഉപഭോക്താക്കൾക്ക് രുചിയുടെയും വിനോദത്തിന്റെയും വിശേഷ അനുഭവമായി ഫെസ്റ്റ് മാറുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് മാനേജ്മെന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.