ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് 2022’ രാജ് കലേഷും ജമീല അല്ലെൻക്വാവിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ സമീപം
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളെ പരിചയപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് 2022' സെപ്റ്റംബർ 28 മുതൽ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ആരംഭിച്ച ഫെസ്റ്റ് ഒക്ടോബർ നാലുവരെ തുടരും. ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ഔട്ട്ലെറ്റിൽ ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ടി.വി അവതാരകനും ഷെഫുമായ രാജ് കലേഷും, പ്രശസ്ത ഷെഫും ഇൻഫ്ലുവൻസറുമായ ജമീല അല്ലെൻക്വാവിയും ചേർന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയുടെ സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു.
പ്രമുഖ പാചകക്കാരുടെ ലൈവ് ഡെമോ, തെരുവുഭക്ഷണ കൗണ്ടറുകൾ, മലബാർ ചായക്കട, തട്ടുകട, ബേക്കറി ബ്രെഡ് ഹൗസ് തുടങ്ങി കാണാനും രുചിക്കാനും കഴിയുന്ന വിവിധ ഭക്ഷണകൗണ്ടറുകൾ ആഘോഷഭാഗമായി ഒരുക്കിയിരുന്നു. മറ്റ് ഔട്ട്ലെറ്റുകളിലും വിവിധ പരിപാടികൾ നടന്നു. കേക്ക് മുറിക്കുന്ന ചടങ്ങോടെയാണ് പലയിടത്തും ഉദ്ഘാടനം നടന്നത്.
ജനങ്ങളെ ഉൾക്കൊള്ളിച്ചും പങ്കാളികളാക്കിയുമുള്ള ആഘോഷങ്ങളും മത്സരങ്ങളും നടന്നു. ഏറ്റവും വലിയ പിസ മുറിക്കൽ, ഏറ്റവും വലിയ ഷവർമ, ഏറ്റവും വലിയ ബർഗർ, ഏറ്റവും വലിയ സാൻഡ്വിച്ച് എന്നിവ ഒരുക്കിയത് ജനങ്ങളെ ആകർഷിച്ചു.
അൽദജീജ് ശാഖയിൽ നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. കലേഷ് മത്സരാർഥികളുമായി സംവദിക്കുകയും മത്സരത്തെ വിലയിരുത്തുകയും ചെയ്തു. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് കിഴിവുകളും പ്രത്യേക ഓഫറുകളും പ്രമോഷന്റെ ഭാഗമായുണ്ട്. മത്സര വിജയികൾക്ക് ആവേശകരമായ സമ്മാനങ്ങളും തുടരും. അൽ വാസാൻ, കൺട്രി, ഇഫ്കോ, കിറ്റ്കോ, സീറ, അമേരിക്കാന എന്നിവയാണ് പ്രധാന സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.