????? ????????????? 184?????? ??????????????????????? ????????????? ???????????? ?????????? ?????????? ????????? ???????? ?????????? ????? ????? ?????????? ????? ??????????? ????????????. ????? ???????? ??????????? ??.??. ??????????, ????????????????, ??.??.?? ????? ??????????, ??????????????????? ??????????? ??.??. ?????????? ????, ????????????? ??????????? ???????? ??????????????? ???????

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ലെ പ​ത്താ​മ​ത് ഷോ​റൂം തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ റീ​െ​ട്ട​യി​ല​റാ​യ ലു​ലു ഗ്രൂ​പ്പി​​െൻറ കു​വൈ​ത്തി​ലെ പ​ത്താ​മ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഫ​ഹാ​ഹീ​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കുവൈത്ത് വ്യവസായ വകുപ്പ് മേധാവി അബ്​ദുൽ കരീം താഖി അബ്​ദുൽ കരീം ഉദ്ഘാടനം ചെയ്തു. യു.എ.ഇ, ഇന്ത്യ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, കെനിയ സ്ഥാനപതിമാരും സന്നിഹിതരായിരുന്നു.ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. ലു​ലു ഗ്രൂ​പ്പി​​െൻറ 184ാമ​ത് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണി​ത്. കു​വൈ​ത്തി​ൽ വൈ​കാ​തെ മൂ​ന്ന് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു.


ന​വീ​ന​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വ​മാ​യി​രി​ക്കും ഫ​ഹാ​ഹീ​ലി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ, ഈ​ജി​പ്ത്, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 20 ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും യൂ​സു​ഫ​ലി പ​റ​ഞ്ഞു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രുപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്‌ടർ മുഹമ്മദ് ഹാരിസ് എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - lulu hypermarket-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.