കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു. ലുലു ഖുറൈൻ ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്ത് ദേശീയ ഫുട്ബാൾ ടീമിലെ സൂപ്പർ താരം ബദർ അഹ്മദ് അൽ മുതവ്വ മുഖ്യാതിഥിയായി.
ഉന്നത മാനേജ്മെൻറും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും സംബന്ധിച്ച വർണശബളിമയാർന്ന ചടങ്ങിൽ ബദർ അഹ്മദ് അൽ മുതവ്വ ഉദ്ഘാടനം നിർവഹിച്ചു. കുവൈത്തിെൻറയും അറബ് സമൂഹത്തിെൻറയും പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. കുവൈത്തിെൻറ സമ്പന്നമായ പൈതൃകം വരച്ചുകാട്ടിയ നൃത്തവും സംഗീതശിൽപങ്ങളും ഉണ്ടായിരുന്നു.
കാമ്പയിൻ കാലത്ത് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ നടക്കും. കുവൈത്ത് ഹല ഫെബ്രുവരി ആഘോഷിക്കുന്ന വേളയിൽ ഒരുമാസത്തോളം കുവൈത്തി ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. പ്രത്യേകം ഒരുക്കിയ കുവൈത്തി തെരുവു ഭക്ഷണശാലകൾ ശ്രദ്ധേയമാണ്. കുവൈത്തിെൻറ തനത് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കുവൈത്തിെൻറ സാംസ്കാരിക ചിഹ്നങ്ങളും പൈതൃകങ്ങളും കൊത്തിവെച്ച കലാരൂപങ്ങൾ ഗംഭീരമാണ്. വൻ വിലക്കിഴിവിനൊപ്പം ആകർഷകമായ സമ്മാന പദ്ധതികളും ഒരുക്കിയതായി മാനേജ്മെൻറ് പ്രതിനിധികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.