ശരീഫ്
Posted On
date_range Updated On
date_range ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്തിലുണ്ടായിരുന്ന കൊല്ലം പോളൈത്തോട് സ്വദേശി കുരുമ്പേലിൽ ശരീഫ് (73) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. കെ.എൻ.പി.സിയിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് ജോലി ചെയ്‌തിരുന്നത്. ഭാര്യ: നഫീസ.മക്കൾ: മഞ്ജു സുധീർ (കുവൈത്ത്), സഞ്ജു ഷെരീഫ് (കുവൈത്ത്). മരുമക്കൾ: സുധീർ, സൈനബ കബീർ (കുവൈത്ത്).
തിരുവനന്തപുരം മണക്കാട് ബലവാൻ നഗർ എം.എൽ.എ റോഡിലാണ് താമസിച്ചിരുന്നത്. ശനിയാഴ്‌ച രാവിലെ 10.30ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. 23 കൊല്ലത്തോളം കെ.എൻ.പി.സിയിൽ ജോലി ചെയ്‌ത അദ്ദേഹം വിരമിച്ചതിനു ശേഷം മക്കളോടൊപ്പവും കുവൈത്തിലുണ്ടായിരുന്നു. കോവിഡിന് മുമ്പ് നാട്ടിൽ പോയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.