കുവൈത്ത് സിറ്റി: സ്വദേശിവത്കരണ ഭാഗമായി സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് നൽകിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് നീട്ടി. പിരിച്ചുവിടപ്പെട്ടവർക്ക് മൂന്നുമാസംവരെ രാജ്യത്ത് തങ്ങാമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവിൽ സർവിസ് കമീഷൻ ഭരണസമിതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജനുവരിയോടെ പൊതുമേഖലയിലെ 3000 വിദേശികൾക്കാണ് അധികൃതർ വിരമിക്കൽ നോട്ടീസ് നൽകിയത്. പുതിയ ഉത്തരവ് പ്രകാരം ഇവർക്ക് ജൂലൈ ഒന്നുവരെ രാജ്യത്ത് കഴിയാൻ സാധിക്കും. മക്കൾ കുവൈത്തിൽ പഠിക്കുന്നവരുടെ പ്രയാസം കണക്കിലെടുത്താണിതെന്ന് അധികൃതർ വിശദീകരിച്ചു. നോട്ടീസ് നൽകിയെങ്കിലും ഈ കാലത്ത് ഇവർക്ക് ശമ്പളം നൽകും. അതേസമയം, മറ്റു സർക്കാർ വകുപ്പുകളിലേക്ക് മാറാൻ ഇവരെ അനുവദിക്കില്ലെന്നും കമീഷൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.