കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി ദേശീയ സാഹിത്യോത്സവ് ജനുവരി നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും.
ബ്രോഷർ പ്രകാശനം ടി.വി.എസ് ഗ്രൂപ് ചെയർമാൻ ഡോ. ഹൈദർ അലി ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമിക്ക് നൽകി നിർവഹിച്ചു. യൂനിറ്റ്, സെക്ടർ, സെൻട്രൽ തലങ്ങളിലായി മികവ് തെളിയിക്കുന്നവരാണ് നാഷനൽ തലത്തിൽ മാറ്റുരക്കുക.
ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾക്ക് ജി.സി.സി തല മത്സരത്തിൽ പങ്കെടുക്കാം.
കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളായാണ് മത്സരം. കലാ സാഹിത്യരംഗത്തെ പ്രമുഖർ വിധികർത്താക്കളായെത്തും.
ആർ.എസ്.സി യൂനിറ്റ് കമ്മിറ്റി മുഖേന രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
രജിസ്ട്രേഷന് 51584188, 55344665, 99250 916 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.