Posted On
date_range Updated On
date_range കൂട്ടിൽ വളർത്തിയ നിലയിൽ സിംഹം; മൃഗശാലയിലേക്ക് മാറ്റി
കുവൈത്ത് സിറ്റി: കബ്ദിൽ കൂട്ടിൽ വളർത്തിയ നിലയിൽ സിംഹത്തെ കണ്ടെത്തി. പരിസ്ഥിതി പൊലീസും പൊലീസ് പട്രോളിങ് സംഘവും ഉടൻ സ്ഥലത്തെത്തി ഉടമയെ വിളിച്ചുവരുത്തി. രണ്ട് മാസം പ്രായമുള്ള സിംഹം തന്റേതാണെന്നും കൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉടമ സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
തുടർന്ന് ഉദ്യോഗസ്ഥരെത്തി സിംഹത്തെ മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗത്തെ സൂക്ഷിച്ചതിന് ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്. സിംഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.