Posted On
date_range Updated On
date_range ശുവൈഖ് മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ശുവൈഖ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ടൺ പഴകിയ മാംസം പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷനാണ് പരിശോധന നടത്തിയത്. മാംസ മാർക്കറ്റിൽ വിൽക്കാൻ അനുയോജ്യമല്ലാത്ത ഒരു ടൺ മാംസമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
പരിശോധന സംഘം മാംസം കണ്ടുകെട്ടിയതായും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.