കുവൈത്ത് സിറ്റി: അനുമതി ലഭിച്ചത് 4000 കർഷകത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനെന്ന് കർഷക യൂനിയൻ മേധാവി അബ്ദുല്ല അൽ ദമാക് പറഞ്ഞു. തൊഴിലാളി ക്ഷാമം മനസ്സിലാക്കി പ്രത്യേക അനുമതി നൽകിയ ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിന് അദ്ദേഹം നന്ദി അറിയിച്ചു. തൊഴിലാളികളെ കൊണ്ടുവരാൻ താൽപര്യമുള്ള കർഷകർ യൂനിയനിൽ അപേക്ഷ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
397 ഫാം ഉടമകളാണ് വിള നാശം ഒഴിവാക്കാൻ കർഷകത്തൊഴിലാളികളെ റിക്രൂട്ട്ചെയ്യാൻ അനുമതി തേടി ആഭ്യന്തര മന്ത്രിക്ക് അപേക്ഷ നൽകിയത്. മന്ത്രി ഇത് കൊറോണ എമർജൻസി കമ്മിറ്റിക്ക് കൈമാറുകയും കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. ബിൽ സലാമ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്.
ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തിൽ കാർഷിക മേഖല പ്രതിസന്ധി രൂക്ഷമാണ്. വിളവെടുക്കാൻ ആളില്ലാത്തതിനാൽ കൃഷി ഉൽപന്നങ്ങൾ നശിച്ചുപോകുന്ന സ്ഥിതിയാണ്. നേരത്തെ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളത്. അമിത ജോലിഭാരം കാരണം കർഷകത്തൊഴിലാളികൾ വലയുന്നു. ഫാമുകളുടെ മുഴുവൻ ഭാഗവും കൃഷി ചെയ്യാൻ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാർ അവധിക്ക് നാട്ടിൽ പോയിട്ട് നാളേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.