കുവൈത്ത് സിറ്റി: മലയാളികളുടെ മനസ്സിൽ പൂവിളികളുയർത്തി ഇന്ന് തിരുവോണം. കുവൈത്തിൽ തൊഴിൽ ദിവസത്തിലാണ് തിരുവോണം വന്നെത്തുന്നത് എന്നതിനാൽ ഇന്ന് ചെറിയ സദ്യ ഒരുക്കിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണാശംസകൾ നേർന്നും നടോർമകളിൽ മുഴുകിയുമാകും മലയാളി പ്രവാസിയുടെ ഓണം.
ഇനിയുള്ള വെള്ളി,ശനി ദിവസങ്ങളിലാകും പ്രവാസികൾക്ക് ഓണാഘോഷങ്ങൾ. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഓണാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ആഘോഷഭാഗമായി നിരവധി പരിപാടികളാണ് കുവൈത്തി മലയാളികൾ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾ വർണാഭമാക്കാൻ പ്രവാസികൾ സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം മലയാളികളുടെ തിരക്കായിരുന്നു. ഓണവിഭവങ്ങൾ ഒരുക്കാനുള്ള പച്ചക്കറികളും പായസ ചേരുവകളുമെല്ലാം വൻതോതിലാണ് വിറ്റഴിഞ്ഞത്. മലയാളികൾ നടത്തുന്ന റെസ്റ്റോറൻറുകളും മറ്റും ഓണസദ്യയും വിവിധതരം പായസങ്ങളും വിൽപ്പനക്കുണ്ട്. ഓസദ്യക്ക് പ്രത്യേക പാക്കേജുകൾ ഒരുക്കിയ റെസ്റ്റോറൻറുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.