ഇടത് അനുകൂല സംഘടനകളുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സി.കെ. നൗഷാദ്
സംസാരിക്കുന്നു
സുസ്ഥിര വികസനത്തിന് ഇടതുപക്ഷം വിജയിക്കണം –കോടിയേരി ബാലകൃഷ്ണൻകുവൈത്ത് സിറ്റി: കേരളത്തിെൻറ സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയത്തിനായി കുവൈത്തിലെ ഇടത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ നാലര വർഷക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പകച്ചുനിൽക്കാതെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും നടത്താത്ത പ്രവർത്തനങ്ങളാണ് സമസ്ത മേഖലയിലും സംസ്ഥാനത്ത് നടപ്പാക്കിയത്. എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടത് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ നാഷനൽ കൗൺസിൽ അംഗം), റോഷി അഗസ്റ്റിൻ എം.എൽ.എ (കേരള കോൺഗ്രസ് എം), എൻ.കെ. അബ്ദുൽ അസീസ് (െഎ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), ഷേയ്ക് പി. ഹാരിസ് (എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. കേരളത്തിെൻറ വികസനത്തിന് ഈ സര്‍ക്കാറിെൻറ ഭരണതുടര്‍ച്ച അത്യാവശ്യമാണെന്നും ഇടതു സ്ഥാനാർഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള അസോസിയേഷൻ പ്രതിനിധി ശ്രീംലാൽ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, ഐ.എം.സി.സി പ്രതിനിധി സത്താർ കുന്നിൽ, കേരള കോൺഗ്രസ് (എം) പ്രതിനിധി സുബിൻ അറക്കൽ, ജനത കൾച്ചറൽ സെൻറർ പ്രതിനിധി അനിൽകുമാർ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു. സി.കെ. നൗഷാദ് കൺവീനറും ശ്രീംലാൽ ചെയർമാനുമായുള്ള 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും 14 ജില്ല കമ്മിറ്റിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.