Posted On
date_range Updated On
date_range അമിത വില : വാണിജ്യ വകുപ്പ് പരിശോധനയിൽ നിയമലംഘനങ്ങള്‍ പിടികൂടി
കുവൈത്ത് സിറ്റി: ഫഹാഹീല്‍ കേന്ദ്രീകരിച്ച് വാണിജ്യ വ്യവസായ വകുപ്പു നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ പിടികൂടി. ഫഹാഹീലിലെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രധാനമായും പരിശോധന നടത്തിയത്. കബ്ദിലും അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഈ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ പിടികൂടിയതെന്നു വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റു പലയിനം ചരക്കുകള്‍ക്കും അധികവില ഈടാക്കുന്നതാണ് വാണിജ്യ വ്യവസായ വകുപ്പു പ്രധാനമായും പരിശോധിച്ചിരുന്നത്. ഇതിനുപുറമെ അനധികൃതമായി പ്രവര്‍ത്തിച്ചുപോരുന്ന കടകള്‍ക്കും കബ്ദിലെ വെയര്‍ഹൗസിനും പിഴ ഈടാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.