Posted On
date_range Updated On
date_range സൗദിക്ക് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: സ്ഥാപകദിനത്തിൽ സൗദിക്ക് കുവൈത്തിന്റെ ആശംസ. ആശംസയറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി രാജാവിന് സന്ദേശമയച്ചു. സഹോദരരാജ്യമായ സൗദിക്ക് കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെ എന്ന് അമീർ ആശംസിച്ചു. രാജ്യത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച അമീർ ഇരുരാജ്യങ്ങളും പങ്കിടുന്ന ദൃഢമായ ബന്ധവും സൂചിപ്പിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും സൗദിക്ക് ആശംസയറിയിച്ച് സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.