കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മെഡിക്കൽ ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) യമനിലെ മരിബിൽ ഹെൽത്ത് സെന്റർ, ഓർഫനേജ് എന്നിവ തുറന്നു. ‘കുവൈത്ത് ബിസൈഡ് യു’കാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും നടത്തി. 230 ചതുരശ്ര മീറ്റർ വിസ്തീർണവും 12 കിടക്കകൾ ഉൾക്കൊള്ളുന്ന 10 വാർഡുകളുള്ള ഹെൽത്ത് സെന്റർ പ്രതിവർഷം 5,000 രോഗികൾക്ക് പ്രയോജനം ചെയ്യുമെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഔൻ പറഞ്ഞു.
700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള യാക്കോബ് അൽ ഗാനിം ഓർഫനേജിൽ മൾട്ടി പർപ്പസ് ഹാളും അടങ്ങിയിട്ടുണ്ട്. 600 അനാഥർക്ക് ഇതിന്റെ സേവനം ലഭിക്കും. യമനിലെ സഹായത്തിന് മരിബ് ഗവർണറേറ്റ് സെക്രട്ടറി ഡോ. അബ്ദുൽ റബ്ബ് മുഫ്ത കുവൈത്ത് സർക്കാറിനും കെ.ആർ.സി.എസിനും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.