കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് സംഘം
കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മെന) റീജനൽ ഇക്വസ്ട്രിയൻ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് സംഘം മത്സരിക്കും. ഈ മാസം 28 വരെ അൽഐനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 11 അറബ് രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. ഇംഗ്ലീഷ് റൈഡിങ്, ട്രെയിൽ, കൺട്രോൾ എന്നീ ഇനങ്ങളിലാണ് കുവൈത്ത് മത്സരിക്കുക.
മൂന്നു മാസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് കുവൈത്ത് സംഘം യാത്ര തിരിക്കുന്നതെന്നും താരങ്ങളുടെ നേട്ടങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കുവൈത്ത് സംഘത്തെ നയിക്കുന്ന സദീഖ അൽ അൻസാരി പറഞ്ഞു.
ബെർലിനിൽ നടന്ന വേൾഡ് ഗെയിംസിൽ ബസ്മ അൽ ബുസൈലി നേടിയ മൂന്ന് വെള്ളി മെഡലുകളും ഈജിപ്തിലെ സ്പെഷൽ ഒളിമ്പിക്സ് നാഷനൽ ഗെയിംസിൽ അബ്ദുല്ല അൽ അലി നേടിയ രണ്ട് സ്വർണ മെഡലുകളും അവർ ചൂണ്ടിക്കാട്ടി. കൂടുതൽ നേട്ടങ്ങളിൽ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.