ഇഫ്താർ സംഗമത്തിൽ സ്പന്ദനം അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്ത് ഇഫ്താർ സംഗമം മംഗഫ് ട്രീംസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷതവഹിച്ചു. സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ജി.കെ.പി.എ സ്ഥാപകാംഗം മുബാറക് കാമ്പ്രത്ത്, സാമൂഹിക സൗഹാർദം സംരക്ഷിക്കേണ്ടതിന്റെ കാലഘട്ടത്തിന്റെ അനിവാര്യതയും പ്രവാസികൾ നോർക്കയുടെ ക്ഷേമ പെൻഷൻ പദ്ധതികളിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.
വയനാട് അസോസിയേഷൻ മുൻ സെക്രെട്ടറി മെനീഷ് വാസ്, കെ.എൽ കുവൈത്ത് പ്രതിനിധി ഷാനവാസ് ബഷീർ, സംഘടന ചെയർമാൻ ജോൺ മാത്യൂ, ഉത്തമൻ, സജിനി, വസന്തകുമാരി, തുളസിറാണി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റെജി കുമാർ സ്വാഗതവും സൂസൻ ജോസ് നന്ദിയും പറഞ്ഞു.
ജയേഷ്, സന്തോഷ്, കമറുദീൻ, ദിനേശൻ, താഹ, സജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.