റി​പ്പോ​ർ​ട്ട് ത​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; റ​മ​ദാ​ൻ ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്ക് വി​ല​ക്കി​ല്ല

കു​വൈ​ത്ത് സി​റ്റി: അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തു​ന്ന റ​മ​ദാ​ൻ ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ സം​ഘാ​ട​ക​ർ​ക്ക് ആ​റു മാ​സം ത​ട​വും 1,000 പി​ഴ​യും ല​ഭി​ക്കു​മെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. ചി​ല പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച ഏ​തെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ന്റെ​യോ സ​ർ​ക്കു​ല​റി​ന്റെ​യോ നി​ർ​ദേ​ശ​ത്തി​ന്റെ​യോ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

റ​മ​ദാ​ൻ ഒ​ത്തു​ചേ​ര​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യം യാ​തൊ​രു പി​ഴ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​മ്പോ​ൾ കൃ​ത്യ​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ജ​ന​റ​ൽ വ​കു​പ്പ് ഉ​ണ​ർ​ത്തി.

Tags:    
News Summary - Home Ministry rejects report; no ban on Ramadan gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.