കുവൈത്തിന്റെ എണ്ണക്കപ്പൽ ബഹ്റ
കുവൈത്ത് സിറ്റി: കടലിൽ അകപ്പെട്ടവർക്ക് സഹായവുമായി വീണ്ടും കുവൈത്തിന്റെ കപ്പൽ. ഗ്രീസ് തീരത്ത് മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 45 പേരെ കുവൈത്തിന്റെ എണ്ണക്കപ്പലായ ‘ബഹ്റ’ രക്ഷപ്പെടുത്തി.
ബോട്ടിൽ കരയിൽ എത്താതെ പ്രയാസപ്പെട്ടവരായിരുന്നു ഇവരെന്ന് കുവൈത്ത് ഓയിൽ ടാങ്കേഴ്സ് കമ്പനി (കെ.ഒ.ടി.സി) ആക്ടിംഗ് സി.ഇ.ഒ ശൈഖ് ഖാലിദ് അഹമ്മദ് അസ്സബാഹ് പറഞ്ഞു. ഗ്രീസ് തീരത്ത് നിന്ന് 60 മൈൽ അകലെ ഒരു ബോട്ട് ഉള്ളതായി ഗ്രീസിന്റെ രക്ഷാപ്രവർത്തന ഗവേഷണ കേന്ദ്രം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കുവൈത്ത് കപ്പൽ അവിടെ എത്തി അഭയാർത്ഥികളെ രക്ഷപ്പെടുത്തി.
വെള്ളം, ഭക്ഷണം നൽകി. കപ്പലിൽ താൽക്കാലിക പാർപ്പിടവും ഒരുക്കി. ബോട്ടിലുള്ളവരെ ഗ്രീക്ക് അധികാരികൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. നേരത്തെയും കുവൈത്ത് എണ്ണ ടാങ്കറുകൾ സമാനമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ജൂലൈ 12 ന് കുവൈത്ത് എണ്ണ ടാങ്കറായ ദസ്മ 40 അഭയാർത്ഥികളെ രക്ഷപ്പെടുത്തിയിരുന്നു. അതിനു മുമ്പ് ഇറ്റാലിയൻ തീരത്ത് സാൽമി ടാങ്കർ 536 പേരുടെ ജീവൻ രക്ഷിക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.