കു​വൈ​ത്ത് എ​ൻ.​ആ​ർ.​ഐ ടീം ​അം​ഗ​ങ്ങ​ൾ 

വ​ടം​വ​ലി​യി​ൽ ച​രി​ത്രംകു​റി​ച്ച് കു​വൈ​ത്ത് എ​ൻ.​ആ​ർ.​ഐ ടീം

കു​വൈ​ത്ത് സി​റ്റി: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ ന​ട​ന്ന 38ാം ഇ​ന്ത്യ​ൻ ദേ​ശീ​യ ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്ര​വി​ജ​യം കു​റി​ച്ച് കു​വൈ​ത്ത് എ​ൻ.​ആ​ർ.​ഐ ടീം. 19 ​വ​യ​സ്സി​ന് താ​ഴെ​യു​ള്ള 520 കി​ലോ വി​ഭാ​ഗ​ത്തി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മ​ഹാ​രാ​ഷ്ട്ര ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കു​വൈ​ത്തി​ലെ കു​ട്ടി​ക​ൾ ച​രി​ത്ര​മെ​ഴു​തി​യ​ത്. 13 വ​യ​സ്സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യോ​ട് ക​ടു​ത്ത പോ​രാ​ട്ടം ന​ട​ത്തി വെ​ള്ളി മെ​ഡ​ലും നേ​ടി. 15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലും സ്വ​ന്ത​മാ​ക്കി.

കു​വൈ​ത്ത്‌ എ​ൻ.​ആ​ർ.​ഐ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഭാ​വ​ൻ​സ് സ്കൂ​ൾ, യു​നൈ​റ്റ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 75 പ്ര​വാ​സി വി​ദ്യാ​ർ​ഥി താ​ര​ങ്ങ​ളും 10 ഓ​ളം ഒ​ഫി​ഷ്യ​ൽ​സും ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു.

കു​വൈ​ത്ത്‌ എ​ൻ.​ആ​ർ.​ഐ ഫെ​ഡ​റേ​ഷ​ൻ ടീം ​ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ ഔ​ദ്യോ​ഗി​ക ദേ​ശീ​യ ടൂ​ർ​ണ​മെ​ന്റി​ൽ വ​ടം​വ​ലി ടീ​മു​മാ​യി പ​ങ്കെ​ടു​ത്ത​ത്.

ടീ​മി​ന് കു​വൈ​ത്ത് എ​ൻ.​ആ​ർ.​ഐ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ, ത​നി​മ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൗ​ര​സ​മൂ​ഹം താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ബാ​ബു​ജി ബ​ത്തേ​രി, ട്ര​ഷ​റ​ർ ബി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kuwaiti NRI team talks about history in tug-of-war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.