വിദേശകാര്യ മന്ത്രി ശൈഖ് സലീം അസ്സബാഹ്, മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ മെജൽ എന്നിവർ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അസ്സബാഹും മുനിസിപ്പൽ സഹമന്ത്രി അബ്ദുൽ അസീസ് അൽ മജലും ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയുമായി ചർച്ച നടത്തി. ഉഭയകക്ഷിബന്ധങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ചൈന-ഗൾഫ് അറബ് ഉച്ചകോടിക്ക് രണ്ടു മാസത്തിനുശേഷമാണ് ചർച്ച. കുവൈത്തിലെ വികസനപദ്ധതികൾക്കായി ചൈന നൽകുന്ന സംഭാവനകൾക്കു പുറമെ, സാമ്പത്തിക, വ്യാപാര സഹകരണം, വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവ ചർച്ചയുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.