സൈനിക മേധാവിയുടെ സന്ദർശന ഭാഗമായി നടന്ന പരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ അമീരി ഗാർഡ് സന്ദർശിച്ചു.
അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ ബദർ അൽ സഹ്ലൗലും മുതിർന്ന ഓഫിസർമാരും അദ്ദേഹത്തെ സ്വീകരിച്ചു. അമീരി ഗാർഡിന്റെ കടമകളും ഉത്തരവാദിത്തങ്ങളും കഴിവുകളും കാര്യക്ഷമതയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളും വികസന പദ്ധതികളും ലെഫ്റ്റനന്റ് ജനറൽ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു.
അമീരി ഗാർഡ് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനവും സന്ദർശന ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.