ചാക്കോ തോമസ്
Posted On
date_range Updated On
date_range നാട്ടിലേക്കുള്ള യാത്രയിൽ കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: നാട്ടിലേക്ക് തിരിച്ച കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് (55) ആണ് മരിച്ചത്. കുവൈത്ത് അൽ ഈസ മെഡിക്കൽ ആൻഡ് എക്വിപ്മെന്റ് ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ കൊച്ചിയിലേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചു എന്നാണ് വിവരം. മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.