കുവൈത്ത് സിറ്റി: ഭരണനേതൃത്വത്തെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാധ്യമത്തിലൂടെ സന്ദേശം പ്രചരിപ്പിച്ച ബ്ലോഗറെ രാജ്യസുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളിൽ നേരത്തേ പിടിയിലായ കുവൈത്തിയാണ് കസ്റ്റഡിയിലായത്. രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ സൈബർ സെല്ലിെൻറ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ട്വിറ്ററിലെ ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രതിയെ ജനറൽ പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.