Posted On
date_range Updated On
date_range കുവൈത്ത് ഇന്ത്യയിലേക്ക് ഓക്സിജനും ചികിത്സ സഹായങ്ങളും അയക്കും
കുവൈത്ത് സിറ്റി: കോവിഡ് ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലേക്ക് കുവൈത്ത് ഒാക്സിജനും മറ്റു ചികിത്സ സഹായങ്ങളും അയക്കും. തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. പ്രതിസന്ധി എത്രയും വേഗം അതിജയിക്കാൻ സുഹൃത് രാജ്യമായ ഇന്ത്യക്ക് കഴിയെട്ടയെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ ആശംസിച്ചു.
മൂന്നര ലക്ഷത്തിനടുത്താണ് 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പുതിയ കോവിഡ് കേസുകൾ. ഒാക്സിജൻ ക്ഷാമം മൂലം ആളുകൾ ദുരിതമനുഭവിക്കുന്ന വാർത്തകളും ചിത്രങ്ങളും അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.