Posted On
date_range Updated On
date_range യമനിൽ തടവുകാരുടെ കൈമാറ്റം: കുവൈത്ത് സ്വാഗതം ചെയ്തു
കുവൈത്ത് സിറ്റി: യമനിൽ തടവുകാരെ കൈമാറുന്നതിനുള്ള കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. യമൻ ജനതയുടെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്ത് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ജോർഡന്റെ ശ്രമങ്ങളെയും യമനിലേക്കുള്ള യു.എൻ പ്രത്യേക ദൂതന്റെ ഓഫീസിന്റെയും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെയും ഇടപെടലുകളെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യമനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.