ഈ​ജി​പ്ത്-​തു​ർ​ക്കി​യ ക​രാ​റി​നെ കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: ന​യ​ത​ന്ത്ര​ബ​ന്ധം അം​ബാ​സ​ഡ​ർ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ഈ​ജി​പ്തും തു​ർ​ക്കി​യും ത​മ്മി​ലു​ള്ള ക​രാ​റി​നെ കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം, സ​ഹ​ക​ര​ണം, സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ, സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ക​രാ​ർ സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. ഈ​ജി​പ്ത്-​തു​ർ​ക്കി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് പി​ന്തു​ണ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച, ഈ​ജി​പ്തും തു​ർ​ക്കി​യും ത​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​ബ​ന്ധം അം​ബാ​സ​ഡ​ർ​മാ​രു​ടെ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്റു​മാ​ർ എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് പ്ര​ഖ്യാ​പ​നം.

Tags:    
News Summary - Kuwait welcomes Egypt-Turkey agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.