കുവൈത്ത് സിറ്റി: ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള നെതർലാൻഡ്‌സിന്റെയും ബെൽജിയത്തിന്റെയും തീരുമാനങ്ങളെ കുവൈത്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായ സുപ്രധാന നടപടിയാണ് ഇതെന്ന് കുവൈത്ത് വിശേഷിപ്പിച്ചു.
ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയത്തിനും, ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി നൽകിയ ഉപദേശക അഭിപ്രായത്തിനും അനുസൃതമായാണ് ഈ തീരുമാനങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതിന് ഡച്ച്, ബെൽജിയൻ സർക്കാറുകളെ മന്ത്രാലയം അഭിനന്ദിച്ചു. കിഴക്കൻ ജറുസലം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കുള്ള കുവൈത്തിന്റെ പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.