കുവൈത്ത് സിറ്റി: ടെക്സാസിൽ നടന്ന വിഎക്സ് റോബോട്ടിക്സ് വേൾഡ് ചാമ്പ്യൻഷിപ്പില്‍ കുവൈത്ത് യൂനിവേഴ്സിറ്റി ടീം മികച്ച റോബോട്ട് അവാർഡ് കരസ്ഥമാക്കി. മേഖലയില്‍ റോബോട്ട് അന്താരാഷ്ട്ര അവാർഡ് നേടുന്ന ആദ്യ അറബ്, മിഡ് ഈസ്റ്റ് യൂനിവേഴ്സിറ്റി ടീമാണ് കുവൈത്ത് സർവകലാശാല ടീം. അവാർഡ് നേട്ടം വരുംവർഷത്തെ മത്സരങ്ങളിൽ പങ്കെടുക്കാൻ നിരവധി വിദ്യാർഥികള്‍ക്ക് പ്രചോദനമാകുമെന്ന് ടീമിന്റെ സൂപ്പർവൈസർ ഡോ. നൂറ അൽ ജാരി പറഞ്ഞു. ഏപ്രിൽ 25 ന് ആരംഭിച്ച മത്സരം മേയ് നാലിന് അവസാനിക്കും. വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പില്‍ ലോകമെമ്പാടുമുള്ള 120ഓളം ടീമുകൾ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ശാസ്ത്ര സാങ്കേതിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.