സി.ഇ.ആർ.എഫ് വാർഷിക ഉന്നതതല പ്രതിജ്ഞ ചടങ്ങിൽ ഫൈസൽ അൽ എനേസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സഹായം എത്തിക്കുന്നതിനായി ഐക്യരാഷ്ട്രസഭ (യു.എൻ) സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ടിലേക്ക് (സി.ഇ.ആർ.എഫ്) കുവൈത്ത് ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്തു.
ഏജൻസിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി 2023ലെ പദ്ധതിയിലേക്കാണ് തുക നൽകുക. ന്യൂയോർക്കിൽ നടന്ന സി.ഇ.ആർ.എഫ് വാർഷിക ഉന്നതതല പ്രതിജ്ഞ ചടങ്ങിൽ ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് സ്ഥിരം ദൗത്യത്തിന്റെ ആക്ടിങ് ചാർജ് ഡി അഫേഴ്സ് ഫൈസൽ അൽ എനേസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജനങ്ങൾക്ക് ആവശ്യമുള്ള സഹായം ഉറപ്പാക്കുന്നതിന് ദ്രുതഗതിയിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് സി.ഇ.ആർ.എഫുമായി പ്രവർത്തിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും ആളുകളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും സി.ഇ.ആർ.എഫ് വഹിക്കുന്ന നിർണായക പങ്കിൽ കുവൈത്ത് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2006ൽ സ്ഥാപിതമായതു മുതൽ 100 രാജ്യങ്ങളിലെ മനുഷ്യനിർമിതമോ പ്രകൃതിദുരന്തമോ മൂലം പ്രയാസപ്പെടുന്ന ആളുകൾക്ക് സി.ഇ.ആർ.എഫ് സഹായം നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.