സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സ്ഥി​രം ദേ​ശീ​യ മാ​ർ​ഗ​നി​ർ​ദേ​ശ സ​മി​തി യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കുവൈത്ത് സുസ്ഥിര വികസന ലക്ഷ്യം; രണ്ടാം റിപ്പോർട്ട് ജൂലൈയിൽ സമർപ്പിക്കും

കുവൈത്ത് സിറ്റി: സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള 2030 അജണ്ട നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റ് സ്ഥിരം ദേശീയ മാർഗനിർദേശ സമിതി യോഗം ചേർന്നു. കമ്മിറ്റി അംഗങ്ങളും സ്വകാര്യ, പൊതു, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും യോഗത്തിൽ പങ്കെടുത്തു. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ഡോ.ഖാലിദ് മഹ്ദി യോഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. 2023ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ കൈവരിച്ച പുരോഗതി അളക്കുന്നതിനുള്ള റിപ്പോർട്ടിന്റെ ആദ്യ കരട് പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി കണ്ടെത്തിയ സുസ്ഥിര വികസനത്തിന്റെ അഞ്ച് ലക്ഷ്യങ്ങൾക്കായുള്ള കുവൈത്തിന്റെ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് റിപ്പോർട്ട്. ശുദ്ധജലം, ശുചിത്വം, ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജം, വ്യവസായം, നവീകരണവും അടിസ്ഥാന സൗകര്യങ്ങളും, സുസ്ഥിര നഗരങ്ങളും കമ്യൂണിറ്റികളും, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കാളിത്തം എന്നിവ ഇതിൽ അടങ്ങിയതായി അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രതിസന്ധിയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും നേരിടാൻ കുവൈത്ത് നടത്തിയ പ്രവർത്തനങ്ങളും, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ മുന്നോട്ടുവെച്ച പരിഹാരങ്ങളും ചർച്ചക്ക് വെക്കും. മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രാജ്യം കൈവരിച്ച പ്രധാന നേട്ടങ്ങളും റിപ്പോർട്ടിൽ എടുത്തുകാണിക്കും. ഡേറ്റ ശേഖരണവും പുനരവലോകനവും സംബന്ധിച്ച നടപടിക്രമങ്ങളിലെ വ്യക്തമായ വികസനവും ഈ വിഷയത്തിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ പങ്കും റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും മഹ്ദി പറഞ്ഞു.

രാജ്യത്തെ സുസ്ഥിര വികസനത്തിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ നിർമാണം അഡ്മിനിസ്‌ട്രേഷൻ പൂർത്തിയാക്കിയതായും ഉടൻ പുറത്തിറക്കുമെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ഡയറക്ടർ മോനിയ അൽ ഖബന്ദി യോഗത്തിൽ അറിയിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി അളക്കുന്നതിനുള്ള ആദ്യ സന്നദ്ധ റിപ്പോർട്ട് 2019ൽ കമ്മിറ്റി സമർപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. രണ്ടാമത്തെ സന്നദ്ധ റിപ്പോർട്ട് 2023 ജൂലൈയിൽ സമർപ്പിക്കും.

Tags:    
News Summary - Kuwait Sustainable Development Goal; The second report will be submitted in July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.