Posted On
date_range Updated On
date_range ജോർഡനിൽ ഇറാൻ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു
കുവൈത്ത് സിറ്റി: ജോർഡനിൽ ഇറാൻ ആവർത്തിച്ചു നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ജോർഡൻ്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനവും സുരക്ഷക്ക് ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
ജോർഡനുമായുള്ള പൂർണ്ണ ഐക്യദാർഢ്യവും, ആ രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് ആവർത്തിച്ച് ഉറപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.