ഡി.ജി.സി.എ പ്രസിഡന്റ് ശൈഖ് ഹുമുദ് മുബാറക് അൽ ഹുമുദ് അസ്സബാഹ് സ്പെയിൻ
അംബാസഡർ മാനുവൽ ഹെർണാണ്ടസ് ഗമല്ലോയുമായി കൂടികാഴ്ചച്ചയിൽ
Posted On
date_range Updated On
date_range കുവൈത്ത്-സ്പെയിൻ വ്യോമഗാഗതം: ചർച്ച നടത്തി
കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പ്രസിഡന്റ് ശൈഖ് ഹുമുദ് മുബാറക് അൽ ഹുമുദ് അസ്സബാഹ് കുവൈത്തിലെ സ്പെയിൻ അംബാസഡർ മാനുവൽ ഹെർണാണ്ടസ് ഗമല്ലോയുമായി കൂടികാഴ്ചച്ച നടത്തി.
സിവിൽ വ്യോമയാന മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, വ്യോമഗതാഗത സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സാധ്യതകൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വളർച്ചയെ പിന്തുണക്കുന്നതിനും തുടർച്ചയായ ഏകോപനത്തിന്റെയും വൈദഗ്ധ്യ കൈമാറ്റത്തിന്റെയും പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.