പിടിച്ചെടുത്ത മയക്കുമരുന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പരിശോധിക്കുന്നു

270 കിലോ ഷാബു മയക്കുമരുന്ന്​ പിടിച്ചു

270 കിലോ ഷാബു മയക്കുമരുന്ന്​ പിടിച്ചുകുവൈത്ത്​ സിറ്റി: കുവൈത്തിൽ എക്കാലത്തെയും വലിയ 'ഷാബു' മയക്കുമരുന്ന്​ വേട്ട. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹി​െൻറ മേൽനോട്ടത്തിൽ 270 കിലോ ഷാബു ആണ് ശുവൈഖ്​ തുറമുഖത്ത്​​ പിടിച്ചെടുത്തത്​. രഹസ്യ വിവരത്തെ തുടർന്ന്​ ഉന്നതരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്​തമാക്കുകയായിരുന്നു. രണ്ട്​ പ്രതികൾ അറസ്​റ്റിലായി. ഉപ്പ്​ കൊണ്ടുവന്ന രണ്ട്​ വാഹനങ്ങളിലാണ്​ രഹസ്യമായി മയക്കുമരുന്ന്​ ​കടത്തിന്​ വിഫല ശ്രമമുണ്ടായത്​. കുവൈത്ത്​ സമൂഹത്തെ ലഹരിയിൽനിന്ന്​ രക്ഷിക്കാൻ കസ്​റ്റംസ്​ നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.