കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് റോഡില്‍ തിങ്കളാഴ്ച രാവിലെ നടന്ന കാറപകടത്തില്‍ എട്ടുപേര്‍ മരിച്ചു. അഞ്ച് കു വൈത്തികളും മൂന്ന് സൗദി സ്വദേശികളുമാണ് മരിച്ചത്.
കബ്ദിനടുത്ത് ചെറിയ വാഹനാപകടമുണ്ടായതിനടുത്ത് കൂടിനിന്നവരുടെ ഇടയിലേക്ക് അമിതവേഗതയിൽ വന്ന മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിന് കൈമാറി.
അഗ്നിശമന വിഭാഗം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.