കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രധാന മരുന്നുകളുടെ വില കുറച്ചു ആരോഗ്യമന്ത്രാലയം. പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, കാൻസർ, ഹൃദയരോഗങ്ങൾ എന്നിവയുടെതടക്കം 1,922 മരുന്നുകളുടെയും പോഷകാഹാര സപ്ലിമെന്റുകളുടെയും വിലയാണ് കുറച്ചത്. അവശ്യ ചികിത്സകൾ ജനങ്ങൾക്ക് താങ്ങാനാവുന്നതാക്കുക, ആരോഗ്യ മേഖല ശക്തിപ്പെടുത്തുക എന്നിവയുടെ ഭാഗമായാണ് നടപടി.
ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി പുറത്തിറക്കിയ തീരുമാനത്തിൽ 268 പുതിയ മരുന്നുകൾക്കും ആരോഗ്യ ഉൽപ്പന്നങ്ങൾക്കും അംഗീകാരവും വിലനിർണ്ണയവും ഉൾപ്പെടുത്തിയിട്ടുമുണ്ട്. കുവൈത്തിൽ ഗൾഫ് മേഖലയിലെ ഏറ്റവും കുറഞ്ഞ മരുന്ന് വില നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിലനിർണ്ണയ സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി. മരുന്നുകളുടെ വില കുറയുന്നത് രോഗികൾക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.