കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പ്രഥമശുശ്രൂഷ സഹായങ്ങൾ ഗസ്സയിലെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) വെയർഹൗസുകളിൽ എത്തി. മരുന്ന് ഉൾപ്പെടെയുള്ള സഹായം റഫ അതിർത്തി കടന്ന് ഗസ്സയുടെ വടക്കുള്ള പി.ആർ.സി.എസിൽ എത്തിയതായി കെ.ആർ.സി.എസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫലസ്തീൻ വളന്റിയർ ടീമുകളുടെ ചീഫ് അഹ്മദ് അബു ദയ പറഞ്ഞു.
മരുന്ന് തരംതിരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യും. അതേസമയം, മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസുകളും ഉൾപ്പെടെ മാനുഷിക സഹായങ്ങളുടെ വിതരണ പ്രക്രിയയെ ഇസ്രായേൽ സേന തടസ്സപ്പെടുത്തുന്നതായി അബു ദയ പറഞ്ഞു. കെ.ആർ.സി.എസും കുവൈത്ത് ചാരിറ്റികളും 10 ടൺ മരുന്നുകളും ആറിലധികം ആംബുലൻസുകളും ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.