കുവൈത്ത് സിറ്റി: വ്യാഴാഴ്ച വൈകീട്ടോടെ രാജ്യത്ത് ഉടനീളം മഴ എത്തി. മഴ രാജ്യത്ത് എല്ലാ ഭാഗങ്ങളിൽ മിതമായ രീതിയിൽ പെയ്തു. വ്യാഴാഴ്ച പകൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വൈകീട്ടോടെ ഇടക്കിടെ പെയ്ത മഴ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ചെറിയ വെള്ളക്കെട്ടിനും കാരണമായി. തീരദേശങ്ങളിൽ കാറ്റും അനുഭവപ്പെട്ടു.
രാത്രിയിൽ കാലാവസ്ഥ തണുത്തതും ഭാഗികമായി മേഘാവൃതവും ആയിരുന്നു. മഴ എത്തിയതോടെ താപ നിലയിലും കുറവുണ്ടായി. പ്രതികൂല കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. വരുന്ന ആഴ്ച രാജ്യത്ത് ഇടവിട്ട് മഴക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം.
ജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പ്രത്യേക സാഹചര്യത്തിൽ ഹോട്ട്ലൈൻ നമ്പർ (150) വഴി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. മഴക്കെടുതികൾ നേരിടാനും കാലാവസ്ഥാ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും എമർജൻസി റെസ്പോൺസ് ടീമുകൾ ജാഗ്രത പുലർത്തുന്നുണ്ട്.
ഞായറാഴ്ച രാജ്യത്താകമാനം മഴ എത്തിയിരുന്നു. അതേസമയം, മുൻ വർഷത്തേതിന് സമാനമായി ഈ വർഷം രാജ്യത്ത് മഴ എത്തിയിട്ടില്ല. കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും നിശ്ചിത ശതമാനം മഴ ലഭിക്കൽ അനിവാര്യമാണ്. മഴക്കൊപ്പം ശൈത്യകാലത്തെ തണുപ്പിലും ഈ വർഷം കുറവു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.