അണ്ടർ 23 ഏഷ്യ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ കുവൈത്ത്, സൗദി മത്സരം
കുവൈത്ത് അണ്ടർ 23 ഏഷ്യ കപ്പ് ഫുട്ബാൾ യോഗ്യത നേടി
കുവൈത്ത് സിറ്റി: അണ്ടർ 23 ഏഷ്യ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കളിക്കാൻ കുവൈത്ത് യോഗ്യത നേടി. ഗ്രൂപ് ഡിയിലെ യോഗ്യത മത്സരത്തിൽ സൗദിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കുവൈത്ത് ജയിച്ചുകയറിയത്. നേരത്തേ ബംഗ്ലാദേശിനെതിരെ കുവൈത്ത് ഒരു ഗോളിന് ജയിച്ചിരുന്നു. അടുത്ത കളിയിൽ ഉസ്ബകിസ്താനെതിരെ പരാജയപ്പെട്ടാലും കുവൈത്തിന് പ്രശ്നമില്ല.
അടുത്തവർഷം ഉസ്ബകിസ്താനിലാണ് അണ്ടർ 23 ഏഷ്യ കപ്പ് ഫുട്ബാൾ ടൂർണമെൻറ് നടക്കുക. 26ാം മിനിറ്റിൽ ഫാരിസ് അൽ റുബൈകാനിലൂടെ സൗദിയാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയിൽ അവർ ലീഡ് നിലനിർത്തി. 52ാം മിനിറ്റിൽ ഇൗദ് അൽ റഷീദി കുവൈത്തിനായി ഗോൾ മടക്കി.
നാലുമിനിറ്റ് കൂടി കഴിഞ്ഞപ്പോൾ യൂസുഫ് അൽ റഷീദി രണ്ടാമത്തെ ഗോളും നേടിയപ്പോൾ കുവൈത്ത് പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവസാനം വരെ ലീഡ് നിലനിർത്താനും നീലപ്പടക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.