കുവൈത്ത് സിറ്റി: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ ഇന്ത്യന്‍ എംബസി അനുശോചന യോഗം നടത്തി. ഒൗദ്യോഗികമായും അല്ലാതെയും കുവൈത്ത് സന്ദര്‍ശന വേളകളിലെല്ലാം അഹമ്മദിന്‍െറ പ്രസംഗത്തിന് സാക്ഷിയായ ഇന്ത്യന്‍ എംബസി ഹാളില്‍ ഒത്തുകൂടിയവര്‍ അഹമ്മദുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, ബഷീര്‍ ബാത്ത, ഡോ. അമീര്‍ അഹമ്മദ്, ഷറഫുദ്ദീന്‍ കണ്ണേത്ത്, സുരേഷ് മാത്തൂര്‍, തോമസ് മാത്യു കടവില്‍, അസീസ് തിക്കോടി, ഫാറൂഖ് ഹമദാനി, മുതാര്‍ മഹ്റൂഫ്, ഇ. രാജഗോപാലന്‍, ഇ.ഡി. ടൈറ്റസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.