കുവൈത്ത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ജേതാക്കളായ റെഡ് ആൻഡ് ബ്ലാക്ക് ടീം
കുവൈത്ത് സിറ്റി: ലുലുമണി കുവൈത്ത് പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ 15ൽ റെഡ് ആൻഡ് ബ്ലാക്ക് ചാമ്പ്യന്മാരായി. ഫൈനലിൽ സ്കോർപിയൻസ് കുവൈത്തിനെയാണ് അവർ 45 റൺസിന് കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന റെഡ് ആൻഡ് ബ്ലാക്ക് സ്മിതേഷ് (26), സജീർ (20) എന്നിവരുടെ ബാറ്റിങ് മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. സ്കോർപിയൻസിനുവേണ്ടി സാജിദും ബശാറത്തും രണ്ടു വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോർപിയൻസിന് തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. അരീഷ് ഇബ്രാഹീമും സാജിദും ചെറുത്തുനിന്നെങ്കിലും കനത്ത തോൽവി ഒഴിവാക്കാൻ പറ്റിയില്ല. റെഡ് ആൻഡ് ബ്ലാക്കിനുവേണ്ടി സ്മിതേഷ്, വൈശാഖ് എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സ്മിതേഷ് ഫൈനലിലെ താരമായി.
യൂറോ സെവൻ മാൻ ഓഫ് ദി സീരീസായി ഇംതിയാസിനെയും (പവർ ഡിപ്പോ) തെരഞ്ഞെടുത്തു.
ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി മുഹമ്മദ് മുനാസും (സൽമാൻ സ്ട്രൈക്കേഴ്സ്) യൂറോ സെവൻ ബെസ്റ്റ് ബാറ്റ്സ്മാനായി മുഹമ്മദ് സാദിഖും (യു.കെ.സി.സി) തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച 10 വീതം ബൗളർമാരെയും ബാറ്റ്സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കെ.പി.എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, കെ.വി. സമീഉല്ല, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. കെ.പി.എൽ സീസണ് 16 മത്സരങ്ങൾ ആഗസ്റ്റ് ആദ്യവാരം വിവിധ ഗ്രൗണ്ടുകളിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 97494035, 90010786 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.