കുവൈത്ത് സിറ്റി: റിയാദിൽ നടന്ന ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് ഗ്രൂപ് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ 49ാമത് വാർഷിക മന്ത്രിതല യോഗത്തിൽ കുവൈത്ത് പങ്കെടുത്തു. യോഗത്തിൽ, ഇസ് ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അംഗീകരിച്ചു. ബാങ്കിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഡിറ്റ് അക്കൗണ്ടുകളും അംഗീകരിക്കപ്പെട്ടു. സ്വകാര്യ മേഖലയുടെ വികസനത്തിനായുള്ള ഇസ് ലാമിക് കോർപറേഷന്റെ 2025/2027 ഒമ്പതാം സെഷനിൽ ഡയറക്ടർ ബോർഡ് അംഗമായി ഖത്തറിനെ നാമനിർദേശം ചെയ്തു. 2025ലെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ മീറ്റിങ്ങിന് ആതിഥേയത്വം വഹിക്കാൻ അൽജീരിയയെ തിരഞ്ഞെടുത്തു.
1975ലാണ് ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് സ്ഥാപിതമായത്. സാമ്പത്തിക, സാമൂഹിക വികസനത്തിൽ സംയുക്ത ഇസ്ലാമിക പ്രവർത്തനത്തെ പിന്തുണക്കൽ, വ്യാപാര സഹകരണത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തോടെ മുന്നോട്ട് പോകുന്നതിനും ഇത് സംഭാവന നൽകിയിട്ടുണ്ട്. 22 രാജ്യങ്ങളുടെ കൂട്ടായ്മയിൽ സ്ഥാപിതമായ ബാങ്കിന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നടക്കം 57 അംഗരാജ്യങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.