കുവൈത്ത് സിറ്റി: കൈറോയിലെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് (എൽ.എ.എസ്) ആസ്ഥാനത്ത് നടന്ന അറബ് അഴിമതി വിരുദ്ധ കൺവെൻഷനിൽ കുവൈത്ത് പങ്കെടുത്തു. കുവൈത്തിനെ പ്രതിനിധീകരിച്ച് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വൈസ് പ്രസിഡന്റ് നവാഫ് അൽ മഹമലും സംഘവും കൺവെൻഷനിൽ പങ്കെടുത്തു. ലോകത്തെ മിക്ക രാജ്യങ്ങളുടെയും വികസനത്തെ അഴിമതി തുരങ്കം വെക്കുന്നതായി എൽ.എ.എസ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഫോർ ലീഗൽ അഫയേഴ്സ് ഡോ. മുഹമ്മദ് അൽ അമിൻ വെൽഡ് കിക്ക് ചൂണ്ടികാട്ടി.
അഴിമതി തടയുന്നതിൽ അറബ് സഹകരണം വർധിപ്പിക്കുന്നതിന് പുറമെ, അഴിമതി ചെറുക്കൽ ലക്ഷ്യമിട്ടുള്ള നടപടികൾ ശക്തിപ്പെടുത്താനും സമഗ്രത, സുതാര്യത, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കാനും കൺവെൻഷൻ ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ അധ്യക്ഷനായ കൺവെൻഷനിൽ ഇസ്രായേലിന്റെ ആസൂത്രിതമായ വംശീയ ഉന്മൂലനം, നിർബന്ധിത കുടിയിറക്കൽ എന്നിവക്കെതിരെ ഫലസ്തീനികൾക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.