മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാൽക്കിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാൽക്കിയുമായി കൂടിക്കാഴ്ച നടത്തി. കൈറോയിൽ അറബ് ലീഗ് കൗൺസിൽ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
ഗസ്സയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും വിലയിരുത്തി. ഫലസ്തീൻ ജനതക്ക് സഹായം എത്തിക്കുന്നത് സംബന്ധിച്ചും ഇരു മന്ത്രിമാരും ചർച്ച നടത്തി.
കുവൈത്ത് സിറ്റി: ഫലസ്തീനിനെതിരായ ഇസ്രായേൽ അധിനിവേശത്തിലും ആക്രമണത്തിലും കുവൈത്ത് ഉത്കണ്ഠ രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി ഫൈസൽ അൽ എനേസി നാലാമത്തെ യു.എൻ ജനറൽ അസംബ്ലി കമ്മിറ്റിയിൽ രാജ്യത്തിന്റെ നിലപാട് അറിയിച്ചു.
ഫൈസൽ അൽ എനേസി
ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേൽ അധിനിവേശ സേനയുടെ പ്രകോപനപരമായ നടപടികൾക്കെതിരെയും അൽ അഖ്സയിലേക്കുള്ള കടന്നുകയറ്റവും ചെറുക്കണമെന്നും ഫൈസൽ അൽ എനേസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.