കുവൈത്ത് സിറ്റി: മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവക്ക് കുവൈത്ത് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ അർപ്പിച്ചു. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തിയ സമ്മേളനത്തിൽ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരിയും അഹമ്മദി സെൻറ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയുടെ അഡ്മിനിസ്ട്രേറ്റിവ് വികാരിയുമായ ഫാ. ജിജു ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ്, വത്തിക്കാൻ അംബാസഡർ ആർച് ബിഷപ് യൂജിൻ മാർട്ടിൻ ന്യുജൻറ് എന്നിവർ മുഖ്യാതിഥികളായി. മാനവികതക്കും മനുഷ്യത്വത്തിനും വലിയ മൂല്യം കൽപിച്ചിരുന്ന പരിശുദ്ധ പിതാവിെൻറ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് സിബി ജോർജ് പറഞ്ഞു.
സെൻറ് സ്റ്റഫൻസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോൺ ജേക്കബ് സ്വാഗതവും സെൻറ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ നന്ദിയും പറഞ്ഞു. കുവൈത്ത് ഇടവകകളുടെ ചുമതല വഹിക്കുന്ന കൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, കേരള ആരോഗ്യമന്ത്രി വീണ ജോർജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അർമേനിയൻ ഓർത്തഡോക്സ് ചർച്ച് പാട്രിയാർക്കൽ വികാരി റവ. ബെദ്രോസ് മാന്യുലിയൻ, ഇത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് വികാരി അബോ ബെർണബാസ്, ആംഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ. മൈക്കിൾ മെബോണ, എൻ.ഇ.സി.കെ. സെക്രട്ടറി റോയി യോഹന്നാൻ, മാർത്തോമാ ഇടവകകളെ പ്രതിനിധാനംചെയ്ത് ജിജി മാത്യൂ, സി.എസ്.ഐ ഇടവകകളെ പ്രതിനിധാനംചെയ്ത് റവ. തോമസ് പ്രസാദ്, സഭാ മാനേജിങ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കൽ, ഓർത്തഡോക്സ് ഇടവകകളെ പ്രതിനിധാനംചെയ്ത് ട്രസ്റ്റിമാരായ ജോൺ പി. ജോസഫ്, വിനോദ് ഇ. വർഗീസ്, അലക്സ് മാത്യൂ, ബിനു തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. സെൻറ് ഗ്രിഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സഭാ മാനേജിങ് കമ്മിറ്റിയംഗം ബാബു വർഗീസ്, ഭദ്രാസന കൗൺസിലംഗം എബ്രഹാം സി. അലക്സ് എന്നിവർ സന്നിഹിതരായിരുന്നു. മഹാ ഇടവക സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.