കുവൈത്ത് നേത്രരോഗ സമ്മേളനം വ്യാഴാഴ്ച മുതൽ

കുവൈത്ത് സിറ്റി: കുവൈത്ത് ഒഫ്താൽമോളജി കോൺഫറൻസ് വ്യാഴാഴ്ച ആരംഭിക്കും. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന കോൺഫറൻസ് നേത്രചികിത്സയിലും ശസ്ത്രക്രിയാ രീതികളിലുമുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വിലയിരുത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 46 വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കൗൺസിൽ ഓഫ് ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ ഡോ. അഹമ്മദ് അൽ ഫൗദരി പറഞ്ഞു.

യു.എസ്, കാനഡ, സ്വിറ്റ്സർലൻഡ്, ഇറ്റലി, സ്പെയിൻ, നെതർലൻഡ്സ്, ബ്രിട്ടൻ, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഫഷനലുകളും സൗദി അറേബ്യ,യു.എ.ഇ,ഖത്തർ,ഒമാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു. ഗൾഫ് അസോസിയേഷൻ ഫോർ ഒഫ്താൽമോളജിയുടെയും ഈജിപ്ഷ്യൻ (റമാഡിയ) സൊസൈറ്റിയുടെയും തലവൻമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നേത്രരോഗങ്ങളുടെയും ശസ്ത്രക്രിയാ ഇടപെടലുകളുടെയും വൈവിധ്യമാർന്ന പ്രഭാഷണങ്ങളും ശിൽപശാലകളും കോൺഫറൻസിൽ ഉണ്ടാകും.

Tags:    
News Summary - Kuwait Ophthalmology Conference from Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.