കുവൈത്തിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ( 57) ആണ് മരിച്ചത്. കുവൈത്ത് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. 

മെയ് 11 നാണു കോവിഡ് ലക്ഷണങ്ങളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുൽ ഗഫൂർ മമ്മിയുടെയും ഖദീജയുടെയും മകനാണ് . ഫാത്തിമത് സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങൾ മഹമൂദ്( സൗദി അറേബ്യ) ആയിഷ , നഫീസ
 

Tags:    
News Summary - Kuwait One More Covid Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.