മ​ല​യാ​ളി ബാലിക  ഗോ​വ​ണി​യി​ൽ​നി​ന്ന്​  വീ​ണു​മ​രി​ച്ചു

കുവൈത്ത് സിറ്റി: മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ കുവൈത്തിൽ ഗോവണിയിൽനിന്ന് വീണുമരിച്ചു. പത്തനംതിട്ട മുരിഞ്ഞക്കൽ സ്വദേശി പാലനിൽക്കുന്നതിൽ വീട്ടിൽ ധനേഷ് ശശിധരൻ-ദേവിമോൾ ദമ്പതികളുടെ മകൾ ദ്യുതി ധനേഷ് ആണ് മരിച്ചത്. 
ഗോവണിയുടെ ഗ്രിൽ വഴി താഴെവീഴുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ ജോലിക്കാരി മാലിന്യം പുറത്ത് കളയാൻ പോവുേമ്പാൾ പിന്നാലെ നീങ്ങിയ കുട്ടി ഗോവണിയുടെ തുറന്നിട്ട ഗ്രിൽ വഴി പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. പിറകെ ഒാടിയെത്തിയ മാതാപിതാക്കൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല. ഷെവറോൺ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് ധനീഷ്. ത്വയ്ബ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സാണ് ദേവിമോൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമം കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.
 

News Summary - kuwait obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.