കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഹെൽത് സെൻററുകളിൽ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കാൻ ശ്രമം ആരംഭിച്ചു. രോഗലക്ഷണമുള്ളവർക്ക് വെബ്സൈറ്റിലൂടെ അപ്പോയിൻറ്മെൻറ് എടുത്ത് ഹെൽത് സെൻററുകളിലെത്തി പരിശോധന നടത്താൻ കഴിയുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.
രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെയായിരിക്കും പരിശോധന സമയം. ആദ്യ ഘട്ടത്തിൽ പ്രതിദിനം 12 സന്ദർശകരെ മാത്രം അനുവദിക്കും. പബ്ലിക് ഹെൽത് ഡിപ്പാർട്ടുമെൻറായിരിക്കും മുൻഗണനാടിസ്ഥാനത്തിൽ സന്ദർശകരെ തീരുമാനിക്കുക. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ആരോഗ്യ മന്ത്രാലയം പിന്നീട് അറിയിക്കും.
പദ്ധതി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മന്ത്രാലയം ഇതിനകം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും പ്രയോജനപ്പെടുത്താം. പ്രധാന ആശുപത്രികളിലൂടെയും ഫീൽഡ് ആശുപത്രികളിലൂടെയും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തി വരുന്നുണ്ട്. മന്ത്രാലയത്തിലെ പ്രത്യേക സംഘം ഫീൽഡിൽ സന്ദർശനം നടത്തിയും പരിശോധന നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.